'എന്റെ ഭൂമി’ പദ്ധതി - എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യും സാക്ഷാത്കരിക്കുന്നതിനു വേണ്ടി സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വ്വേ റെക്കോർഡുകൾ തയാറാകുന്നതിനുവേണ്ടിയുള്ള ബ്രഹത് പദ്ധതിയാണ് ‘എന്റെ ഭൂമി’ യിലൂടെ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത


എന്റെ ഭൂമി പദ്ധതി

സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ ചെയ്തിട്ടില്ലാത്ത 1550 വില്ലേജുകൾ നാലുവർഷം കൊണ്ട് പൂർത്തീകരിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം. പൂർണ ജനപങ്കാളിത്തത്തോടെ ആണ് പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ സര്‍വ്വേ വകുപ്പ് ലക്ഷ്യമിടുന്നത്.

ഐക്യകേരള രൂപീകരണ ചരിത്രത്തിൽ ആദ്യമായി കേരളം പൂർണമായും നാല് വർഷംകൊണ്ട് ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുക എന്നുള്ളതാണ് ഡിജിറ്റൽ റീ സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി RKI പദ്ധതിയില്‍ ഉള്‍പ്പെടുത്തി 807 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നതിനു വേണ്ടി വകുപ്പിലെ ജീവനക്കാര്‍ക്കുപരിയായി സാങ്കേതിക പരിജ്ഞാനമുള്ള 1500 സർവേയർമാരെയും 3200 സഹായികളെയും താൽക്കാലികമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ മുഖാന്തിരം നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ് .

സാങ്കേതിക വിദ്യ തിരഞ്ഞെടുപ്

നൂതന സർവ്വേ സാങ്കേതിക വിദ്യകളായ Continuously Operating Reference Stations (CORS), Real Time Kinematic (RTK) Rover, Robotic ETS, Drone എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ സർവ്വേ നടത്തുന്നത്. Real Time Kinematic (RTK) Rover (1000 എണ്ണം), Robotic ETS (700 എണ്ണം), Tablet PC (1700 എണ്ണം) എന്നിവ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 COR സ്റെഷനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ഈ കൺട്രോൾ സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന സിഗ്‌നലുകൾ ഉപയോഗിച്ച് RTK മെഷീനുകളുടെ സഹായത്തോടെ അതിവേഗവും കൃത്യവും സുതാര്യവുമായാണ് ഡിജിറ്റല്‍ സർവ്വേ പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നത്. പ്രായോഗികമാകുന്ന മേഖലകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നു. കേരളത്തിൻറെ സമ്പൂര്‍ണ്ണ കഡസ്ട്രല്‍ സര്‍വ്വേ സാധ്യമാക്കുന്നതോടൊപ്പം ടോപോഗ്രാഫിക്കൽ സർവ്വേയും ടി പദ്ധതിയില്‍ ഉള്‍പ്പെട്ട് വരുന്നു. ഇതിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നവിധത്തിൽ സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും അളന്നു തിട്ടപ്പെടുത്തുവാന്‍ ടി പദ്ധതി ലക്ഷ്യംവെക്കുന്നു. ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി ഡിജിറ്റൽ ഭൂ രേഖകൾ തയ്യാറാക്കുന്നതോടെ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി ഇവ നേരിടുന്നതിനും വളരെയധികം സഹായകരമാകുന്നതാണ്.

ഡിജിറ്റൽ സർവേയുടെ – കാലയളവ്

ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളും അടക്കം ആകെ 1500 വില്ലേജുകൾ എന്നരീതിയിലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപ്പിലാക്കുന്നത്. നിലവിൽ 94 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ചിട്ടുള്ളതും 22 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടപടികൾ നടന്നു വരികയുമാണ്. ഇവ ഒഴികെയുള്ള 1550 വില്ലേജുകൾ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡിജിറ്റൽ ഭൂസർവെ കൊണ്ടുള്ള നേട്ടങ്ങൾ

  • ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്വതയും സുതാര്യതയും ഉറപ്പുവരുത്തുന്നു.
  • റവന്യു, രജിസ്ട്രേഷൻ, സർവെ എന്നീ വകുപ്പുകളിലെ ലാന്‍ഡ്‌ റെക്കോര്‍ഡ്‌സ് സംബന്ധമായ സേവനങ്ങൾ ഒരു ഏകജാലക സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നു.
  • ഭൂമി സംബന്ധമായ വിവരങ്ങളുടെ നാളതീകരണം എളുപ്പത്തിൽ സാധ്യമാകുന്നു.
  • അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അങ്ങനെ ഉപഭോക്ത്യസേവനം ജനപ്രിയമാക്കാനും സാധിക്കുന്നു.
  • അപേക്ഷകൾ ഓൺലൈനായി കൊടുക്കുവാനും ഓൺലൈനായി അത് പരിഹരിക്കപ്പെടാനും സാധിക്കുന്നു.
  • ഡിജിറ്റല്‍ ഭൂരേഖകള്‍ പ്രയോജനപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുന്നു.
  • ഭൂമി സംബന്ധമായ സേവനങ്ങള്‍ക്ക് പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ സാധിക്കുന്നു.

സർക്കാർ വെബ്സൈറ്റുകൾ


എന്റെ ഭൂമി-സോഷ്യൽ മീഡിയ